തബൂക്ക്- തബൂക്ക് ഇന്‍റര്‍നാഷണൽ സ്‌കൂൾ അധ്യാപിക അനീഷ നിസാം (39) നാട്ടിൽ നിര്യാതയായി. കൊല്ലം മനയിൽ കുളങ്ങര ആദിൽ മൻസിലിൽ ഹക്കീമിന്റെ മകളും തബൂക്കിൽ ഇൻഡസ്ട്രിയല്‍ സിറ്റിയിൽ ജോലി ചെയ്യുന്ന നിസാമുദീന്റെ ഭാര്യയുമായ അനീഷയാണ് മരിച്ചത്. 13വർഷമായി തബൂക്ക് ഇന്‍റര്‍നാഷണൽ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. ദീർഘനാളായി നാട്ടിൽ അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാരുന്നു. മക്കൾ: മുഹമ്മദ് ആദിൽ നിസാം, നബീല നിസാം






