ന്യൂദൽഹി- അധ്യക്ഷ സ്ഥാനത്ത്‌നിന്ന് രാഹുൽ ഗാന്ധി രാജിവെച്ച ശേഷമുള്ള കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം ഈ മാസം പത്തിന് ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാതലത്തിൽ പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചിരുന്നു. അതിന് ശേഷം കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനത്ത് ആളില്ല. ഈ മാസം പത്തിന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. രാഹുൽ ഗാന്ധിക്ക് പകരം ഇടക്കാല പ്രസിഡന്റിനെ നിയോഗിക്കാനോ പാർട്ടി തയ്യാറായിരുന്നില്ല. ഇതേതുടർന്ന് പാർട്ടി പ്രതിസന്ധിയിലാണെന്ന് ശശി തരൂർ അടക്കമുള്ള നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.