ഭീകരർ കശ്മീരിലേക്ക് കടന്നുവെന്ന് സംശയം; അമിത് ഷാ കശ്മീരിലേക്ക്

ന്യൂദൽഹി- കശ്മീരിലേക്ക് പാക്കിസ്ഥാനിൽനിന്ന് ഭീകരർ കടന്നതായി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. ജൂലൈ 29നും 31 നും ഭീകരർ ഇനത്്യയിലേക്ക് നുഴഞ്ഞുകയറാൻ നിരന്തരം ശ്രമിച്ചുവെന്നും ഇതിൽ ഒരെണ്ണം വിജയിച്ചുവെന്നുമാണ് അനുമാനം. അഞ്ചോളം ഭീകർ കശ്മീരിൽ എത്തിയെന്നും പുൽവാമ മാതൃകയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായും ഇന്റലിജൻസ് വിവരമുണ്ട്. 
കഴിഞ്ഞദിവസം കശ്മീരിലെ കേരൻ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബി.എ.ടി) അംഗങ്ങളെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. ഇരുപതോളം വരുന്ന ബി.എ.ടി സംഘമാണ് ഇന്ത്യയിലേക്ക് കടന്നത്. വധിക്കപ്പെട്ട ബി.എ.ടി അംഗങ്ങളുടെ ചിത്രം കഴിഞ്ഞദിവസം ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ തിരികെകൊണ്ടുപോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പതാകയുമായി വന്ന് മൃതദേഹങ്ങൾ കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യയുടെ ആവശ്യത്തോട് പാക്കിസ്ഥാൻ ഇതേവരെ പ്രതികരിച്ചിട്ടില്ല.
 

Latest News