ശ്രീനഗർ- ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ചു പേരെ വധിച്ചതായി സൈന്യം. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബോർഡർ ആക്ഷൻ ടീം (ബിഎടി) ആണ് കേരൻ സെക്ടറിലേക്കു നുഴഞ്ഞു കയറാൻ ശ്രമിച്ചതെന്ന് സൈന്യം ശനിയാഴ്ച വൈകിട്ട് അറിയിച്ചു. കേരൻ സെക്ടറിലെ സൈനിക പോസ്റ്റായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഇന്ത്യൻ നിയന്ത്രണ രേഖയിലുള്ള നുഴഞ്ഞുകയറ്റക്കാരുടെ മരിച്ചുകിടക്കുന്ന ചിത്രങ്ങളും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം നൽകി 36 മണിക്കൂറിനകമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്. വിനോദ സഞ്ചാരികളോടും അമർനാഥ് തീർഥാടകരോടും മടങ്ങിപ്പോകാൻ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ഏറെ സങ്കീർണമായ അവസ്ഥക്കിടെ കാശ്മീരിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ സന്ദർശനം അധികൃതർ അറിയിച്ചു.






