കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട്- യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് കുത്തി പരിക്കേൽപ്പിക്കാൻ ശ്രമം. കാരശ്ശേരിയിൽ വെകീട്ട് അഞ്ചരയോടെയാണ് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കാൻ ശ്രമം നടന്നത്. മുൻ ഭർത്താവാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അമ്പല പരിസരത്തെ ഒഴിഞ്ഞ പറമ്പില്‍ വച്ചാണ് ആക്രമണമുണ്ടായത്. മുൻഭർത്താവുമായയുള്ള വിവാഹ ബന്ധം യുവതി നേരത്തെ വേർപ്പെടുത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു . ഇയാളുമായുള്ള വിവാഹബന്ധം സ്വപ്‌ന വേര്‍പെടുത്തിയിരുന്നു. സംഭവസ്ഥലത്തു നിന്നും കുത്താനുപയോഗിച്ചതെന്നു കരുതുന്ന കരുതുന്ന കത്തി പൊലിസ് കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Latest News