ജിദ്ദയിൽ പത്തുവയസുകാരി വിവാഹിതയായി; ഉദ്യോഗസ്ഥനെതിരെ നടപടി

ജിദ്ദ - പത്തു വയസ്സുകാരിയായ പെൺകുട്ടിയുടെ വിവാഹം നടത്തിയ വിവാഹ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നീതിന്യായ മന്ത്രി ഡോ. വലീദ് അൽസ്വംആനി ഉത്തരവിട്ടു. പത്തു വയസ്സുകാരിയുടെ വിവാഹം നടത്തിയതിലൂടെ ഉദ്യോഗസ്ഥൻ ബാലസംരക്ഷണ നിയമം ലംഘിക്കുകയായിരുന്നു. ബന്ധപ്പെട്ട കോടതി സാക്ഷ്യപ്പെടുത്തുന്നതിനു മുമ്പായി, ബാലസംരക്ഷണ നിയമം ലംഘിച്ചതിൽ അന്വേഷണം നടത്തുന്നതിന് വിവാഹ കരാർ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കൈമാറുന്നതിനും നീതിന്യായ മന്ത്രി ഉത്തരവിട്ടു. പതിനെട്ടു വയസ്സിൽ കുറവുള്ളവരുടെ വിവാഹം നടത്തുമ്പോൾ വിവാഹ ജീവിതം അവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല എന്ന് ഉറപ്പു വരുത്തണമെന്ന് ബാലസംരക്ഷണ നിയമം അനുശാസിക്കുന്നുണ്ട്.

 

Latest News