വിഡിയോ വൈറലായി; കുട്ടികളെ ക്രൂരമായി മര്‍ദിച്ച പ്യൂണിന് സസ്‌പെന്‍ഷന്‍

കട്‌നി- വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ വൈറലായതിനെ തുടര്‍ന്ന് ക്രൂരത കാണിച്ച സ്‌കൂള്‍ പ്യൂണിനെ സസ്‌പെന്റ് ചെയ്തു. മധ്യപ്രദേശിലെ കട്‌നിയിലാണ് സംഭവം.
ബഡ്‌വാര സര്‍ക്കാര്‍ സ്‌കൂള്‍ പ്യൂണായ ജയ് പ്രകാശ് മിശ്രയെയാണ് എ.ഇ.ഒ ആര്‍.എസ്. പട്ടേല്‍ സസ്‌പെന്റ് ചെയ്തത്.
ബെഞ്ചില്‍ ഇരിക്കുന്ന പ്യൂണും തറയില്‍ ഭയന്നു വിറച്ചിരിക്കുന്ന കുട്ടികളുമായിരുന്നു വിഡിയോയില്‍. പിന്നീട് ഓരോരുത്തരെയായി പേരു വിളിച്ച് മുടി പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. അധ്യാപകരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും എ.ഇ.ഒ പറഞ്ഞു.

 

Latest News