Sorry, you need to enable JavaScript to visit this website.

എയർപോർട്ടിൽ ജവാസാത്ത് മേധാവിയുടെ സന്ദർശനം

സൗദി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീർഥാടകർക്ക് സൗജന്യ കുടകൾ വിതരണം ചെയ്യുന്നു. 

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് കൗണ്ടറുകളിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ നേരിട്ട് സന്ദർശനം നടത്തി. ഹാജിമാർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി വഴി എത്തുന്ന തീർഥാടകരെ സ്വീകരിക്കുന്ന ടെർമിനലും ജവാസാത്ത് മേധാവി സന്ദർശിച്ചു. അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് കൂടുതൽ കഠിന പ്രയത്‌നങ്ങൾ നടത്തണമെന്ന് ജവാസാത്ത് ഉദ്യോഗസ്ഥരോട് മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ നിർദേശിച്ചു. ഹജ് തീർഥാടകർക്കിടയിൽ സൗജന്യ കുടകളും ജവാസാത്ത് മേധാവി വിതരണം ചെയ്തു.

Latest News