Sorry, you need to enable JavaScript to visit this website.

ഫിറോസ് കുന്നുംപറമ്പിലിനേയും ഹസ്സൻ ദേളിയേയും ആദരിച്ചു 

തലശ്ശേരി- സമൂഹ്യ മുന്നേറ്റങ്ങൾക്കും സേവനങ്ങൾക്കും സമൂഹ മാധ്യമത്തെ ആയുധമാക്കി വിപ്ലവം സൃഷ്ടിക്കുന്ന ഫിറോസ് കുന്നംപറമ്പിൽ,  സാമൂഹ്യ സേവകനായ ആംബുലൻസ് ഡ്രൈവർ ഹസ്സൻ ദേളി എന്നിവർക്കും  ജനകീയ ഡോക്ടർമാർക്കും മാനുഷികം 2019 എന്ന പേരിൽ ഗ്രീൻ വിങ്‌സ് സ്വീകരണം നൽകി.  സൊസൈറ്റി രക്ഷാധികാരി സക്കരിയ ഉമ്മൻചിറ അധ്യക്ഷത വഹിച്ചു.  അസി. എക്‌സൈസ് കമ്മീഷണർ പി.കെ സുരേഷ് ഫിറോസ് കുന്നും പറമ്പിലിനെയും  ഗ്രീൻ വിങ്‌സ് രക്ഷാധികാരി അസ്ലം ഹസ്സൻ ദേളിയേയും ആദരിച്ചു. 
ആൾ ഇന്ത്യ കെ.എം.സി.സി ജനറൽ സെക്രട്ടറി എ.ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഫൈസിക്കുള്ള സ്‌നേഹാദരം സക്കരിയ ഉമ്മൻചിറ നൽകി. ജനകീയ ഡോക്ടർമാരായ രാജീവ് രാഘവന് ഗ്രീൻ വിങ്‌സ് പ്രസിഡണ്ട് കെ.ബഷീറും വിജുമോന് ബ്ലഡ് വിങ്ങ് ചെയർമാൻ സിറാജ് ചക്യത്തും ജിതിൻ രാജിന് ഹോസ്പിറ്റൽ വിങ്ങ് ചെയർമാൻ പൊന്നകം നൗഷാദും ജാനു സുദേവിന് ആമ്പുലൻസ് കമ്മിറ്റി ചെയർമാൻ ഫസൽ എരഞ്ഞോളിയും മോഹൻ ദാസിന് കെ.ആബൂട്ടിയും ഉപഹാരം നൽകി.
ബ്ലഡ് ബാങ്കിലെ സേവനങ്ങൾ മുൻനിർത്തി ഷാജിക്ക് ആമ്പുലൻസ് കമ്മിറ്റി കൺവീനർ നസ്താസും  റഫീഖ് പരിയാരത്തിന് ടി.പി. നൗഷാദും അരുൺ എം.സി.സിക്ക് ആശുപത്രി വിഭാഗം കൺവീനർ വി.സിറാജും, സന്തോഷ് പരിയാരത്തിന് ടി.പി.ഷാനവാസും, മൊയ്തു തലശ്ശേരിക്ക് ബദറുദീനും മെഡൽ ജേതാവ് ബൈജുവിന് ശംസു വടക്കുമ്പാടും സ്‌നേഹാദരം നൽകി.
വി.സി.അർഷാദ് (ബംഗളൂരു കെ.എം.സി.സി), പി.വി.കുഞ്ഞബ്ദുല്ല (മുംബൈ കെ.എം.സി.സി), നസീർ ദേവർ കോവിൽ (ഖത്തർ കെ.എം.സി.സി), നിസാർ ഉസ്മാൻ (ബഹ്‌റൈൻ കെ.എം.സി.സി), പി.എം.സി. മൊയ്തു ഹാജി എന്നിവർ സംസാരിച്ചു. നൗഷാദ് സ്വാഗതവും റാഫി സൈദാർ പള്ളി നന്ദിയും പറഞ്ഞു.
 

Latest News