ജക്കാര്‍ത്ത- ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ശക്തമായ ഭൂമികുലുക്കം. പ്രാദേശിക സമയം 7.30 ഓടെയാണ് റിക്റ്റർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബനാറ്റന്‍ തീരത്തെ ജനങ്ങളോട് ഉടന്‍ സ്ഥലം ഒഴിഞ്ഞ് പോവാനും ദുരന്ത നിവാരണസേന മുന്നറിയിപ്പ് നല്‍കി. ഇന്തോനേഷ്യൻ അധികൃതരുടെ അറിയിപ്പ് പ്രകാരം മൂന്നു മീറ്റർ ഉയരത്തിൽ വരെ സുനാമി സുനാമി തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രാദേശിക തലത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രദേശം ഒഴിഞ്ഞു പോകാൻ ജനങ്ങൾക്ക് നിർദേശം നൽകിയതായും കാലാവസ്ഥാ നിരീക്ഷണ, ജിയോഫിസിക് ഏജൻസി അധ്യക്ഷ ദ്വിക്കോർത്ത കർണാവതി അറിയിച്ചു. വൈകുന്നേരത്തെ ഭൂചലനത്തിൽ കെട്ടിടങ്ങൾ ശക്‌തമായി കുലുങ്ങുന്നതായി വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സുമാത്ര ദ്വീപിന്റെ ഭാഗമായ ബാന്തേൻ, ലാംപാങ് പ്രവിശ്യകളിൽ അതിശക്തമായി ഭൂമി കുലുങ്ങിയതായി പ്രാദേശിക റേഡിയോ, ടെലിവിഷൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, പസിഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.






