Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ധര്‍മജനോട് ചോദിച്ചത് പള്‍സര്‍ സുനിയുമായുള്ള ബന്ധം

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മജനെ ചോദ്യം ചെയ്തത് മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധം അന്വേഷിക്കാന്‍.  പള്‍സര്‍ സുനി ധര്‍മജനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചില ഫോട്ടോകള്‍ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്നു അന്വേഷിച്ചതായി ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന ധര്‍മജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘമാണു വിളിപ്പിച്ചതെന്നും ഡിവൈഎസ്പി ആവശ്യപ്പെട്ടത് അനുസരിച്ചാണു വന്നതെന്നും ധര്‍മജന്‍ പറഞ്ഞു.
ധര്‍മജന്റെ സിനിമാ സെറ്റുകളില്‍ സുനി എത്തിയിട്ടുണ്ടോയെന്നും അന്വേഷിച്ചു. സുനിയെ പരിചയമില്ലെന്നും ഒരുപാടുപേര്‍ തന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നുമാണ് പോലീസിന് ധര്‍മജന്‍ മറുപടി നല്‍കിയത്.
അതേസമയം, നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കേസില്‍ ആരോപണവിധേയരായ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
 

Latest News