മുത്തലാഖ്: ആദ്യ കേസ് യുപിയിൽ രജിസ്റ്റർ ചെയ്‌തു

ലക്‌നൗ- മുത്തലാഖ് നിരോധന ബിൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആദ്യ കേസ് ഉത്തർ പ്രദേശിൽ രജിസ്റ്റർ ചെയ്‌തു. ഉത്തർ പ്രദേശിലെ മഥുരയിലാണ് റോഡിൽ വെച്ച്  മൊഴിചൊല്ലിയെന്ന കേസിൽ ഇക്‌റാമെന്ന യുവാവിനെതിരെ വിവാഹ അവകാശങ്ങൾക്കുള്ള സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്‌. ഒരു ലക്ഷം രൂപ സ്‌ത്രീധനമായി നൽകണമെന്ന യുവാവിന്റെ ആവശ്യത്തെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് യുവതിയെ യുവാവ് മൊഴി ചില്ലിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് യുവതിയായ ജുമൈറത്തിന്റെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മുതാലാഖ് നിരോധന ബില്ലിലെ വകുപ്പുകൾ പ്രകാരം  യുവാവിനെതിരെ പോലീസ് ക്രിമിനൽ കുറ്റം ചേർത്ത് കേസ് ചാർജ് ചെയ്‌തു. 

Latest News