Sorry, you need to enable JavaScript to visit this website.

ജന്മദിനാഘോഷ പരിപാടിക്കിടെ 19 കാരിയെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിനിരയാക്കി

മുംബൈ- മഹാരാഷ്ട്രയിൽ ജന്മദിനാഘോഷ പരിപാടിക്കിടെ പത്തൊൻപത് കാരിയെ സുഹൃത്തുക്കൾ  കൂട്ട ബലാത്സംഗത്തിനിരയാക്കി. മുബൈയിലെ ചുനഭാട്ടിയിലാണ് നാലംഗ സംഘം പെൺകുട്ടിയെ ക്രൂര പീഡനത്തിന്നിരയാക്കിയത്. പെൺകുട്ടിയുടെ നില ഗുരുതരമല്ലെങ്കിലും മാനസിക നില നല്ല നിലയിലല്ലെന്നു പോലീസ് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിലടക്കം ശരീരത്തിൽ വിവിധയിടങ്ങളിൽ മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും സംസാരിക്കാൻ പ്രയാസപ്പെടുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ജൂലൈ 7 നാണു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് പുറത്തറിയുന്നത്. പെൺകുട്ടിയുടെ നാല് ആൺ സുഹൃത്തക്കൾ ചേർന്ന് പെൺകുട്ടിയുടെ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 
             ആഘോഷ പരിപാടികൾക്കായി പെൺകുട്ടി ഔറംഗാബാദിൽ നിന്നും മുംബൈയിലേക്ക് എത്തുകയും ചെയ്‌തു. ബെർത്ത് ഡേ കേക്ക് മുറിച്ച ശേഷം നാലംഗ സുഹൃത്തുക്കൾ പെൺകുട്ടിയെ കടന്നു പിടിക്കുകയും മാനഭംഗത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു. സംഭവത്തെ കുറിച്ച്‌ പെൺകുട്ടി മാതാപിതാക്കളെയോ പോലീസിനെയോ അറിയിച്ചിരുന്നില്ല. തുടർന്ന് ജൂലൈ 24 നു സ്വകാര്യ ഭാഗങ്ങളിൽ കടുത്ത വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തിനിരയായതായി ഡോക്ടർ സംശയം പ്രകടിപ്പിക്കുകയും പോലീസിനെ വിവരമറിയുക്കുകയുമായിരുന്നു. പിന്നീട് ജൂലൈ 30 നാണു സംഭവത്തെ കുറിച്ച് യുവതി വെളിപ്പെടുത്തിയത്.  സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടാനുള്ള ഒരുക്കത്തിലാണ്. 

Latest News