Sorry, you need to enable JavaScript to visit this website.

ഫാറൂഖ് ലുഖ്മാന്റെ വിയോഗം; സൗദി പത്രപ്രവർത്തകർ അനുശോചിച്ചു

റിയാദ്- മലയാളം ന്യൂസിന്റെ പ്രഥമ എഡിറ്റർ ഇൻ ചീഫും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഫാറൂഖ് ലുഖ്മാന്റെ വിയോഗത്തിൽ സൗദി ജേണലിസ്റ്റ്‌സ് അസോസിയേഷൻ അനുശോചിച്ചു. ഇംഗ്ലീഷ് ഭാഷയിൽ ഏറെ രചനകൾ നിർവഹിക്കുകയും ലോകരാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യയെ പരിചയപ്പെടുത്തുകയും ചെയ്ത അനുപമ വ്യക്തിത്വമായിരുന്നു ഫാറൂഖ് ലുഖ്മാൻ എന്ന് സൗദി മാധ്യമപ്രവർത്തകർ വിലയിരുത്തി. നിരവധി പത്രങ്ങളിൽ സ്ഥിരമായി കോളമെഴുതിയിരുന്ന ലുഖ്മാൻ എഴുത്തുകാർക്കിടയിൽ വേറിട്ട സാന്നിധ്യമായിരുന്നു. കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോ. അബ്ദുറഹ്മാൻ ബിൻ സ്വാലിഹ് അൽശബീലി, മുൻ മാധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ മുഹമ്മദ് അൽറഷീദി എന്നിവരുടെ നിര്യാണത്തിലും  സൗദി ജേണലിസ്റ്റ്‌സ് അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

Latest News