Sorry, you need to enable JavaScript to visit this website.

കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധശിക്ഷ വരെ; പോക്‌സോ നിയമ ഭേദഗതി പാസാക്കി

ന്യൂദൽഹി- കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ ലഭിക്കുന്ന പോക്‌സോ ഭേദഗതി ലോകസഭാ പാസാക്കി. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പോക്‌സോ നിയമത്തിലാണ് ചില ഭേദഗതികൾ വരുത്തി ലോകസഭാ പാസാക്കിയത്. കുട്ടികള്‍ക്ക് നേരെയുണ്ടാവുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വധശിക്ഷവരെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക് കടുത്ത ശിക്ഷയാണ് ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന വ്യവസ്ഥ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും അഞ്ച് വര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും. നേരത്തെ രാജ്യസഭ പാസാക്കിയ ബില്‍ ഇനി രാഷ്‌ട്രപതി അംഗീകരിക്കുന്നതോടെ പ്രാബല്യത്തിലാകും. 

Latest News