Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പില്‍ അന്യപുരുഷനുമായി ചാറ്റ് ചെയ്ത യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ആഗ്ര- അന്യപുരുഷനുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തതിന് ഭാര്യയെ യുവാവ് കീടനീശിനി കുടിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനി അഞ്ജലിയെ(25)യാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. അഞ്ജലിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് സോനു(26)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒമ്പത് വര്‍ഷം മുമ്പാണ് അഞ്ജലിയും സോനുവും വിവാഹിതരായത്. ആറും നാലും വയസ്സുള്ള കുട്ടികളുണ്ട്. ബുധനാഴ്ച രാവിലെയാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ജലിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് സോനുവിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
രാത്രി അന്യപുരുഷനുമായി അഞ്ജലി ചാറ്റ് ചെയ്യുന്നതിന്റെ പേരില്‍ ഇരുവരും  തര്‍ക്കിച്ചിരുന്നു. തുടര്‍ന്ന് സോനു കീടനാശിനി അഞ്ജലിയുടെ വായിലൊഴിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

 

Latest News