സ്വവര്‍ഗപ്രേമം അതിരുവിട്ടു; യുവതികളെ ഹോട്ടലില്‍നിന്ന് പുറത്താക്കി

ചെന്നൈ- ഹോട്ടലില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് രണ്ടു യുവതികളെ പുറത്താക്കിയത് വിവാദമായി. ചെന്നൈയിലെ സ്ലേറ്റ് ഹോട്ടലിലാണ് സംഭവം. സ്വവര്‍ഗബന്ധം ആരോപിച്ചാണ് തങ്ങളെ പുറത്താക്കിയതെന്ന് രസിക, ശിവാംഗി എന്നിവര്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റുകളില്‍ ആരോപിച്ചു.
ബാറില്‍ നൃത്തം ചെയ്യുന്നതിനിടെ ഇവരുടെ ചെയ്തികളെ കുറിച്ച് മറ്റു അതിഥികള്‍ പരാതിപ്പെട്ടതിനാലാണ് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതെന്ന് ഹോട്ടലുടമകള്‍ അവകാശപ്പെട്ടു.
പൊതുസ്ഥലത്ത് ചെയ്യാന്‍ പാടില്ലാത്തതൊന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും മറ്റു ദമ്പതികള്‍ ചെയ്യുന്നതുപോലെ ഡാന്‍സിനിടയില്‍ ആശ്ശേഷിക്കുകയും ചുംബിക്കുകയും മാത്രമാണ് ചെയ്തതെന്ന് യുവതികള്‍ പറയുന്നു.
എന്നാല്‍ മദ്യപിച്ച് ലക്കുകെട്ട ഇവര്‍ ഒരുമിച്ച് വാഷ്‌റൂമില്‍ കയറിയെന്നും മറ്റുള്ളവര്‍ പരാതിപ്പെട്ടതിനാലാണ് സെക്യൂരിറ്റിക്കാര്‍ നടപടി സ്വീകരിച്ചതെന്നും ഹോട്ടലുടമകള്‍ പ്രതികരിച്ചു.

 

Latest News