Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ ഗോ രക്ഷാ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു; പശുക്കടത്തുമായി ബന്ധമില്ലെന്ന് പോലീസ്

പല്‍വല്‍- ഗോഹത്യ തടയുന്നതിനായി രൂപീകരിച്ച ഗോരക്ഷാ സംഘത്തിലെ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ പല്‍വല്‍  ജില്ലയിലാണ് സഭവം. 35 കാരനായ ഗോപാലാണ് മരിച്ചത്. സംഭവവുമായി പശുക്കടത്തിനു ബന്ധമില്ലെന്ന് പോലീസ് അറയിച്ചു.
അതേസമയം, പശുക്കളെ കടത്തിക്കൊണ്ടു പോകുകയായിരുന്ന വാഹനം പിന്തുടരവേയാണ് വെടിയേറ്റതെന്ന് ഗോരക്ഷാ സംഘത്തിലെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അന്വേഷണം തുടരുകയാണെന്നും കൊലപാതകത്തില്‍ പശുക്കടത്തുകാര്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പല്‍വല്‍ പോലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍ണിയ പറഞ്ഞു.
പശുക്കടത്തും പശുമോഷണവും ആരോപിച്ച് അക്രമം നടത്തുകയും വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്ന ഗോരക്ഷക്  പ്രാദേശിക സംഘത്തിലെ സജീവ പ്രവര്‍ത്തകനായ ഗോപാല്‍ തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്.
ഗോരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഗോപാലിനോട് പശുക്കടത്ത് സംഘത്തിന് വൈരാഗ്യമുണ്ടെന്നും വൈകിട്ടാണ് അവന്‍ വെടിയേറ്റു മരിച്ചതായി വിവരം ലഭിച്ചതെന്നും മൂത്ത സഹോദരന്‍ ജല്‍വിര്‍ പറഞ്ഞു.

 

Latest News