കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി;തിരുവനന്തപുരവും ചര്‍ച്ച ചെയ്തില്ല

കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. കരിപ്പൂര്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എം.പിമാരായ എം.കെ. രാഘവനും രമ്യാ ഹരിദാസും പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പു മാത്രമേ സ്വകാര്യകമ്പനിക്കു നല്‍കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനം ചര്‍ച്ച ചെയ്യാന്‍ എം.പിമാരുടെ യോഗം വ്യാഴാഴ്ച മന്ത്രി ഹര്‍ദീപ് സിങ് പുരി വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന് അന്തിമ അനുമതി നല്‍കുന്ന കാര്യം ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ഇതിനു ശേഷമേ അന്തിമതീരുമാനമുണ്ടാകൂയെന്നും മന്ത്രി പറഞ്ഞു.

 

Latest News