Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പുണ്യസ്ഥലങ്ങളില്‍

മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ പുണ്യസ്ഥലങ്ങളിലെ സുരക്ഷാ വകുപ്പ് ആസ്ഥാനവും ഈസ്റ്റ് അറഫ ആശുപത്രിയും സന്ദർശിക്കുന്നു. 

മക്ക - ഹജ് തീർഥാടകരെ സ്വീകരിക്കുന്നതിന് പുണ്യസ്ഥലങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കിയ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരന്റെ സന്ദർശനം. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഗവൺമെന്റ് വകുപ്പുകളുടെ ആസ്ഥാനങ്ങൾ അടങ്ങിയ കോംപ്ലക്‌സ്, സുരക്ഷാ വകുപ്പുകളുടെ കൺട്രോൾ റൂം, അൽഖൈഫ് പോലീസ് സ്റ്റേഷൻ, പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനം, അറഫയിൽ ബസ് ഷട്ടിൽ സർവീസ് റൂട്ടുകൾ, ഈസ്റ്റ് അറഫ ആശുപത്രി, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കു വേണ്ടി നിർമിച്ച പുതിയ തമ്പുകൾ, ട്രാഫിക് പോലീസ് ആസ്ഥാനം എന്നിവയെല്ലാം ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിച്ചു. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് കൂടുതൽ കഠിന പ്രയത്‌നങ്ങൾ നടത്തുന്നതിന് ഡെപ്യൂട്ടി ഗവർണർ നിർദേശിച്ചു. 

Latest News