ഡിണ്ഡിഗൽ- ക്രിക്കറ്റ് കളിക്കിടെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തമിഴ്‌നാട്ടിലെ ഡിണ്ഡിഗലിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടെയുണ്ടായ തർക്കമാണ് ഒരാളുടെ മരണത്തിനിടയാക്കിയത്. ക്രിക്കറ്റ് കളിക്കിടെ ഇരുവരും തമ്മിൽ തർക്കം മുറുകുകയും ഒരാൾ തന്റെ ബാറ്റു കൊണ്ട് സഹപാഠിയെ അടിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. പത്താം ക്ളാസുകാരനാണ് അടിയേറ്റു മരിച്ചത്. പ്രതിയായ വിദ്യാർത്ഥിയെ പോലീസ് അറസ്‌റ്റു ചെയ്‌തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. റിമാൻഡ് ചെയ്‌ത പ്രതിയെ സേലം ജില്ലയിലെ ബാലകുറ്റവളികള്‍ക്കു ശിക്ഷണം നല്‍കുന്ന സ്ഥാപനത്തിലെത്തിച്ചു പാർപ്പിച്ചിരിക്കുകയാണ്.