Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ഡി.പി.ഐ അക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

ചാവക്കാട്- എസ്.ഡി.പി.ഐ അക്രമണത്തിൽ പരിക്കേറ്റ ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദ് (44)കൊല്ലപ്പെട്ടു. ഇന്നലെ രാത്രി പുന്ന സെന്ററിൽ നിൽക്കുകയായിരുന്ന നാല് പേരെ ബൈക്കുകളിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. നൗഷാദിന് പുറമെ കാവീട് സ്വദേശി ബിജേഷ് (40),പാലയൂർ പുതുവീട്ടിൽ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് പിന്നീട് നാലു പേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വെട്ടേറ്റവർ പുന്ന സെന്ററിൽ നിൽക്കുമ്പോൾ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം ഇവരെ ഒരു പ്രകോപനവുമില്ലാതെ വെട്ടുകയായിരുന്നുവെന്നു പറയുന്നു.പൂർവ്വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്ലെന്ന് കരുതുന്നു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ ആരോപിച്ചു.

Latest News