പ്രൊഫഷൻ ഡ്രൈവർ; ജോലി ദന്ത ഡോക്ടർ; വിദേശി പിടിയിൽ

മദീന - ഹൗസ് ഡ്രൈവർ പ്രൊഫഷനിലുള്ള വിസയിൽ സൗദിയിലെത്തി മദീനയിലെ സ്വകാര്യ പോളിക്ലിനിക്കിൽ ഡെന്റൽ ഡോക്ടറായി ജോലി ചെയ്തുവന്ന വിദേശി വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡിനിടെ പിടിയിലായി. പോലീസും വാണിജ്യ, നിക്ഷേപ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ച് നടത്തിയ റെയ്ഡിനിടെയാണ് ഹൗസ് ഡ്രൈവർ പ്രൊഫഷനിലുള്ള ദന്ത ഡോക്ടറെ കണ്ടെത്തിയത്. പോളിക്ലിനിക്കിനും ദന്ത ഡോക്ടർക്കുമെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്. 

 

Latest News