Sorry, you need to enable JavaScript to visit this website.

മിനായിൽ പുതിയ തമ്പുകൾ

മിനായിലെ അൽറബ്‌വയിൽ സ്ഥാപിക്കുന്ന പുതിയ തമ്പുകൾ

മക്ക - മിനായിലെ അൽറബ്‌വയിൽ പുതിയ തമ്പുകൾ സ്ഥാപിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിൽ. മക്ക വികസന അതോറിറ്റിയും ഹജ്, ഉംറ മന്ത്രാലയവും സഹകരിച്ചാണ് പുതിയ തമ്പുകൾ സ്ഥാപിക്കുന്നത്. ഇതിനു വേണ്ടി മലമ്പ്രദേശം നിരത്തിയിട്ടുണ്ട്. പുതിയ തമ്പുകൾക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള അധിക സ്ഥലമെന്നോണമാണ് അൽറബ്‌വയിൽ മലമ്പ്രദേശം നിരത്തിയിരിക്കുന്നത്. അൽറബ്‌വക്ക് കിഴക്ക് 57,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് പുതിയ തമ്പുകൾ സ്ഥാപിക്കുന്നത്. ഇരുപതിനായിരത്തിലേറെ ഹജ് തീർഥാടകരെ ഉൾക്കൊള്ളുന്നതിന് പുതിയ തമ്പുകൾക്ക് ശേഷിയുണ്ടാകും. ഇവിടെ തീപ്പിടിക്കാത്ത തമ്പുകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. തമ്പുകളിൽ വൈദ്യുതീകരണ ജോലികളും എയർ കണ്ടീഷനറുകളും ഫർണിച്ചറും കാർപെറ്റുകളും സ്ഥാപിക്കുന്നതിനുമുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 

Latest News