Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ മദീന റോഡിൽ കാറിനു മുകളിലേക്ക് ലോറി മറിഞ്ഞ് രണ്ടു മരണം

ജിദ്ദ മദീന റോഡിൽ കാറിനു മുകളിലേക്ക് മറിഞ്ഞ ലോറി 

ജിദ്ദ- മദീന റോഡിൽ കാറിനു മുകളിലേക്ക് ലോറി മറിഞ്ഞ് കാർ യാത്രക്കാരായ രണ്ടു യുവാക്കൾ ദാരുണമായി മരിച്ചു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് നോർത്ത് ടെർമിനൽ പാലത്തിനു സമീപമാണ് അപകടം. യുവാക്കൾ ഓടിച്ച കാർ ലോറിയിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരുപതു മീറ്ററോളം ദൂരം കാർ വലിച്ചുകൊണ്ടുപോയ ലോറി അവസാനം കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ചതഞ്ഞരഞ്ഞ കാറിനുള്ളിൽ പെട്ട യുവാക്കൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റ ലോറി ഡ്രൈവർക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകിയതായി ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂസൈദ് പറഞ്ഞു. 

Latest News