വീട്ടില്‍ അതിഥിയായെത്തി ആണ്‍കുട്ടിയെ പീഡിപ്പിച്ച മൗലവി ഒളിവില്‍

ആലപ്പുഴ- പിതാവിന്റെ അതിഥിയായി വീട്ടില്‍ താമസിച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ച മതപ്രഭാഷകനുവേണ്ടി പോലീസ് തിരച്ചില്‍. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് മതസ്ഥാപനവും അനാഥശാലയും നടത്തുന്ന ഇബ്രാഹിം മൗലവിയാണ് (60) ഒളിവില്‍ പോയത്. ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കായി ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഈ മാസം 25ന് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇബ്രാഹിം മൗലവി  മത ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. മുന്‍പരിചയക്കാരനായതിനാല്‍ കുട്ടിയുടെ പിതാവ് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഇയാള്‍ 14 വയസ്സുകാരനെ പീഡിപ്പിച്ച വിവരം മൗലവി സ്ഥലം വിട്ട ശേഷമാണ്  കുട്ടി മാതാവിനോട് പറഞ്ഞത്.
മാനക്കേട് ഭയന്ന് പരാതി നല്‍കാന്‍ പിതാവ് ആദ്യം മുതിര്‍ന്നില്ല. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.   ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. വൈദ്യപരിശോധനയും നടത്തി. വിവരം അറിഞ്ഞ പ്രതി മംഗളൂരു ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം.

 

Latest News