Sorry, you need to enable JavaScript to visit this website.

ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിര്‍ത്തി; യാത്രക്കാര്‍ പരിഭ്രാന്തരായി

ഭോപ്പാല്‍- ടേക്ക് ഓഫിനിടെ വിമാനം പൊടുന്നനെ റണ്‍വേയില്‍ നിര്‍ത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി.  ഭോപ്പാലില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്.

ഭോപ്പാല്‍ രാജാഭോജ് വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനം അതിവേഗത്തില്‍ റണ്‍വേയിലൂടെ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് നിര്‍ത്തുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

എമര്‍ജന്‍സി ബ്രേക്കിലൂടെ വിമാനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ വലിയ ശബ്ദമുണ്ടായി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകകായിരുന്നു.  വിമാനത്തിന്റെ ചക്രങ്ങളിലെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ടേക്ക്ഓഫ്  റദ്ദാക്കിയതെന്ന് ഇന്‍ഡിഗോ ഭോപ്പാല്‍ സ്റ്റേഷന്‍ മാനേജര്‍ ഏക് ത ശ്രീവാസ്തവ അറിയിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം ഇതേവിമാനത്തില്‍ തന്നെ 155 യാത്രക്കാരെ മുംബൈയിലെത്തിച്ചുവെന്നും  അവര്‍ പറഞ്ഞു.

 

Latest News