ജനവാസ കേന്ദ്രത്തില്‍ പാക് സൈനിക വിമാനം തകര്‍ന്നു; 15 മരണം

റാവല്‍പിണ്ടി- പാക്കിസ്ഥാനില്‍ ചെറിയ സൈനിക വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്ന് വീണ് 15 മരണം. തലസ്ഥാനമായ ഇസ്ലാമാബാദിനു സമീപം റാവല്‍പിണ്ടി നഗരത്തിലാണ് സംഭവം.
പത്ത് സിവിലയന്മാരും അഞ്ച് വിമാന ജോലിക്കാരുമാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാദൗത്യ വക്താവ് പറഞ്ഞു.
തകര്‍ന്ന വീടുകളില്‍നിന്നും വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നും പുക ഉയരുന്നത് കാണാമായിരുന്നുവെന്നും സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ വിമാനത്തിന്റെ ഭാഗം കണ്ടുവെന്നും എ.എഫ്. റിപ്പോര്‍ട്ടര്‍ അറിയിച്ചു. സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശം വളഞ്ഞു.

 

Latest News