എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടേറ്റു മരിച്ചു

കണ്ണൂര്‍- നഗരത്തിലെ ഗുണ്ടാനേതാവും കൊലക്കേസ് പ്രതിയുമായ യുവാവ് വെട്ടേറ്റു മരിച്ചു. സിറ്റിയിലെ കട്ട റഹൂഫാണ് (27) കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

2016 ഒക്ടോബറിലെ ഹര്‍ത്താല്‍ ദിനത്തില്‍ എസ്.ഡി.പി.ഐ സിറ്റി നീര്‍ച്ചാല്‍ യൂനിറ്റ് പ്രസിഡന്‍ും പാചകത്തൊഴിലാളിയുമായിരുന്ന ഐറ്റാണ്ടി പൂവളപ്പിലെ എം. ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News