Sorry, you need to enable JavaScript to visit this website.

വളാഞ്ചേരി പീഡനക്കേസ്; നഗരസഭാ കൗൺസിലറുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

മഞ്ചേരി- വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന വളാഞ്ചേരി നഗരസഭാ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കും. വളാഞ്ചേരി നഗരസഭയിൽ 32ാം ഡിവിഷനിൽ നിന്നുള്ള ഇടതു  കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീന്റെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇതേ കോടതി നേരത്തെ പോലീസിന് നിർദേശം നൽകിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്‌സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. പ്രതിക്കു വേണ്ടി അഡ്വ. ബി.എ.ആളൂരാണ് ഹാജരായത്.
 

Latest News