Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ ബഖാലകൾ പരിഷ്‌ക്കരിക്കേണ്ടി വരും; പുതിയ വ്യവസ്ഥകൾ വരുന്നു

റിയാദ് - ബഖാലകൾക്കും മിനിമാർക്കറ്റുകൾക്കും സെൻട്രൽ മാർക്കറ്റുകൾക്കും ബാധകമായ വ്യവസ്ഥകൾ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പരിഷ്‌കരിച്ചു. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി അംഗീകരിച്ചു. ബഖാല, മിനിമാർക്കറ്റ് മേഖല വ്യവസ്ഥാപിതമാക്കി മാറ്റി ഈ മേഖലയിൽ ബിനാമി ബിസിനസ് അടക്കമുള്ള നിഷേധാത്മക പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് നിയമാവലി പരിഷ്‌കരിച്ചിരിക്കുന്നത്. 
പ്രധാനപ്പെട്ട വ്യവസ്ഥകൾ ഇതാണ്:
$  സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ സൗദി നിർമാണ ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണം.  മുൻവശം സുതാര്യമായ ചില്ലുകൾ കൊണ്ട് നിർമിച്ചതായിരിക്കണം 
$  സ്ഥാപനത്തിന് ട്രേഡ്മാർക്ക് ഉണ്ടെങ്കിൽ 300-80 വലിപ്പമുളള നെയിം ബോർഡ് സ്ഥാപിച്ചിരിക്കണം. സ്ഥാപനത്തിന്റെ മുൻവശത്തിന്റെ വീതിക്ക് അനുസൃതമായാണ് ബോർഡ് സ്ഥാപിക്കേണ്ടത്. അധിക വലിപ്പം പാടില്ല.
$  കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പറും നെയിം ബോർഡിൽ രേഖപ്പെടുത്തണം.
$  സ്വന്തമായി ട്രേഡ്മാർക്കില്ലാത്ത മുഴുവൻ ബഖാലകളുടെയും മിനിമാർക്കറ്റുകളുടെയും നെയിം ബോർഡുകൾക്ക് ഏകീകൃത രൂപത്തിലുള്ള നെയിം ബോർഡായിരിക്കും. 
$  സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തിയ യൂനിഫോം മുഴുവൻ ജീവനക്കാരും ധരിക്കണം.
$  ഉപയോക്താക്കൾക്കും ജീവനക്കാർക്കും സുഗമമായി സഞ്ചരിക്കുന്നതിന് മതിയായ വിശാലത സ്ഥാപനങ്ങൾക്കകത്തുണ്ടായിരിക്കണം.
$  സ്ഥാപനങ്ങൾക്കകത്ത് കുടുസ്സുണ്ടാക്കുന്ന രീതിയിൽ ഉൽപന്നങ്ങൾ അട്ടിവെക്കാനോ ഉപകരണങ്ങൾ സ്ഥാപിക്കാനോ പാടില്ല.
$  ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ ഹെൽത്ത് കാർഡ് യൂനിഫോമിൽ തൂക്കണം. 
$  പുതുതായി ആരംഭിക്കുന്ന മുഴുവൻ ബഖാലകൾക്കും മിനിമാർക്കറ്റുകൾക്കും സെൻട്രൽ മാർക്കറ്റുകൾക്കും പുതിയ നിയമാവലി ബാധകമായിരിക്കും. നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയമാവലി അനുസരിച്ച് പദവി ശരിയാക്കുന്നതിന് 24 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. 
ബഖാല, മിനിമാർക്കറ്റ് മേഖലയിൽ ബിനാമി പ്രവണതക്ക് വലിയ ഒരളവോളം തടയിടുന്നതിന് പുതിയ നടപടി സഹായിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം പദ്ധതികളുടെ ഭാഗമായാണ് ബഖാല നിയമാവലി പരിഷ്‌കരിച്ചിരിക്കുന്നത്. ബഖാലകളും മിനിമാർക്കറ്റുകളും വഴി നൽകുന്ന സേവനങ്ങളുടെയും വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെയും ഗുണമേന്മ ഉയർത്തുന്നതിന് പുതിയ നിയമാവലി സഹായകമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. 

 

Latest News