മക്ക - ഹജ് തീർഥാടകരുടെയും ഹജ് പദ്ധതിയിൽ ഭാഗഭാക്കാകുന്ന 15 സർക്കാർ വകുപ്പുകൾക്കു കീഴിലെ ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും ഹജ് നിയമം ലംഘിക്കുന്നതിന് സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളും നിർത്തിയിടുന്നതിന് മക്ക നഗരസഭ മക്കയുടെ പ്രവേശന കവാടങ്ങളിൽ അഞ്ചു പാർക്കിംഗുകൾ നഗരസഭ സജ്ജീകരിച്ചു. ആകെ അര ലക്ഷം കാറുകൾ നിർത്തിയിടുന്നതിന് വിശാലമായ പാർക്കിംഗുകളാണ് സജ്ജീകരിച്ചിരുന്നത്.
പാർക്കിംഗ് ഓഫീസുകളിലെയും ടോയ്‌ലറ്റുകളിലെയും അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്. ജിദ്ദ-മക്ക, മക്ക-മദീന, മക്ക-അൽഹദ-തായിഫ്, മക്ക-ലൈത്ത്, മക്ക-അൽസൈൽ-തായിഫ് എന്നീ റോഡുകളിലാണ് പാർക്കിംഗുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ഈ പാർക്കിംഗുകളിലെ മെയിന്റനൻസ്, ശുചീകരണ ജോലികൾക്ക് കരാർ ഒപ്പുവെച്ചിട്ടുണ്ട്. മൂന്നു വർഷത്തേക്ക് 90 ലക്ഷം റിയാലിനാണ് കരാർ അനുവദിച്ചിരിക്കുന്നതെന്ന് മക്ക നഗരസഭാ വക്താവ് സമീർ സമർഖന്ദി പറഞ്ഞു.