സ്വവര്‍ഗാനുയായികളെ ആക്ഷേപിച്ച മുസ്ലിം സ്ത്രീ കേസില്‍ കുടുങ്ങി-video

ലണ്ടന്‍- ദൈവം ആദമിനേയും ഹവ്വയേയുമാണ് സൃഷ്ടിച്ചതെന്നും ആദമിനേയും സ്റ്റീവിനേയുമല്ലെന്ന് സ്വവര്‍ഗാനുയായികളോട് തുറന്നടിച്ച മുസ്ലിം സ്ത്രീ കേസില്‍ കുടുങ്ങി. വിദ്വേഷ കുറ്റമായി ആരോപിച്ച് നടപടികളുമായി മുന്നോട്ടു പോകുകയാണ് ലണ്ടന്‍ പോലീസ്.
വാള്‍താം ഫോറസ്റ്റ് പ്രൈഡ് മാര്‍ച്ചില്‍ റെയിന്‍ബോ എല്‍.ജി,ബിടി പതാകയുമായി പങ്കെടുത്ത സ്ത്രീയെ നിഖാബ് ധരിച്ച സ്ത്രീ ആക്ഷേപിച്ചുവെന്നാണ് കേസ്.

നാണക്കേടെന്ന് മുസ്ലിം സ്ത്രീ പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ആദമിന്റെയും ഹവ്വയുടേയും കഥ വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും ഒരു പോലെ വിശദീകരിക്കുന്നുണ്ട്.
നിങ്ങള്‍ വെറുക്കപ്പെട്ടവരും നാണം കെട്ടുവരുമാണെന്ന് പറഞ്ഞതാണ് വിദ്വേഷ കുറ്റമായി പരിഗണിക്കുന്നത്. മാര്‍ച്ചില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ സാക്ഷികളായി മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

 

Latest News