Sorry, you need to enable JavaScript to visit this website.

യമനിൽ ഹൂതികൾ അഞ്ചു സ്‌ത്രീകളെ തട്ടിക്കൊണ്ടു പോയി

സൻആ- യമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ അഞ്ചു സ്‌ത്രീകളെ തട്ടിക്കൊണ്ടു പോയി.മധ്യ പ്രവിശ്യയായ അൽ ബൈദായിലാണ് ഹൂതികൾ സ്‌ത്രീകളെ തട്ടികൊണ്ട് പോയത്. സൻആയിൽ നിന്നും യാത്രക്കാരുമായി പോകുകായായിരുന്ന വാഹനം റദാഅ ചെക്ക് പോയന്റിൽ തടഞ്ഞു നിർത്തി വാഹനങ്ങളിൽ നിന്നും വലിച്ചിറക്കിയാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. അതേസമയം, ഹൂതികളുമായുള്ള പോരാട്ടത്തിനിടെ ദാലി മേഖലയുടെ നിയന്ത്രണം യമൻ സൈന്യത്തിന് കീഴിലായതായി യമൻ സൈന്യം അറിയിച്ചു. കൂടാതെ, ഖതബ, സുബൈറത്ത് ജില്ലകളിൽ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അറബ് സഖ്യ സേന നടത്തിയ ആക്രമണത്തിൽ നിരവധി ഹൂതികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നും ഹൂതി സൈനിക വാഹനങ്ങളും 23 ആയുധങ്ങളും നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട് 

Latest News