സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍  സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ പ്രതികരണം. കനത്ത സുരക്ഷയില്‍ കോടതിയില്‍ എത്തിച്ച പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല.

കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്ന ശേഷം കൂടുതല്‍ അറസ്റ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ദിലീപിനെയും നാദിര്‍ഷയെയും ഭീഷണിപ്പെടുത്തി ജയിലില്‍നിന്ന് കത്തെഴുതിയതും ഫോണ്‍ ചെയ്ത വിവരവും പുറത്തുവന്നിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ സുനില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്ന് പ്രതിക്ക് വേണ്ടി ഹാജരാകുന്ന അഡ്വ. ബി.ആ. ആളൂര്‍ പറഞ്ഞു.  .
 
അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സുനില്‍ കുമാറിനെതിരായ പഴയ പരാതിയും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഈ പരാതിയില്‍ കേസെടുത്തിരുന്നില്ല.

Latest News