Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള സർക്കാരിന് വൻ തിരിച്ചടി; ജേക്കബ് തോമസിനെ ഉടൻ സർവീസിലെടുക്കാൻ ഉത്തരവ്

കൊച്ചി- ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തുടർച്ചയായ സസ്‌പെൻഷൻ അനുവദിക്കാനാകില്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സർക്കാറിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നരവർഷമായി സസ്‌പെൻഷനിലാണ് ജേക്കബ് തോമസ്. അദ്ദേഹത്തെ ഉടൻ സർവീസിൽ തിരിച്ചെടുക്കണമെന്ന ഉത്തരവ് സർക്കാറിന് തിരിച്ചടിയാണ്. 
അഴിമതിക്കെതിരായ ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്നാണ് വിധിയിലൂടെ വ്യക്തമാകുന്നതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. അഴിമതിക്കെതിരായ ഏറ്റവും ഫലവത്തായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണെന്നും ജേക്കബ് തോമസ് പറഞ്ഞു. 
നേരത്തെ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അനുമതി തേടിയിരുന്നെങ്കിലും സർക്കാർ എതിർക്കുകയായിരുന്നു. സർക്കാറിനെ വിമർശിച്ചതിനും ചട്ടലംഘനത്തിനും നടപടി നേരിടുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് എന്നായിരുന്നു സർക്കാർ വാദം. ഇതേ തുടർന്ന് ജേക്കബ് തോമസിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളുകയും ചെയ്തു.
 

Latest News