Sorry, you need to enable JavaScript to visit this website.

പത്തനംതിട്ട ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഘം പിടിയില്‍; സ്വര്‍ണവും പണവും കണ്ടെടുത്തു

സേലം-പത്തനംതിട്ട നഗരത്തില്‍ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട ശേഷം നാലരക്കിലോയിലധികം സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയിലായി. ആദ്യം നാലു പേരാണ് കസ്റ്റഡിയിലായത്. സ്വര്‍ണവും പണവുമായി കടന്നു കളഞ്ഞയാളേയും പിന്നാലെ പിടികൂടി.


സേലത്ത് വാഹനപരിശോധനക്കിടെയാണ് നാല് പേര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തിട്ടുണ്ട്. സേലം പോലീസ് കസ്റ്റഡിയിലുള്ള ഇവരെ ഇന്ന് പത്തനംതിട്ടയില്‍ എത്തിക്കും.  മുത്താരമ്മന്‍ കോവിലിനുസമീപം പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയിലാണ് ഞായറാഴ്ച വൈകീട്ട് നാലരയോടെ കവര്‍ച്ച നടന്നത്.
കവര്‍ച്ചയുടെ സൂത്രധാരനെന്ന് സംശയിക്കുന്ന ജ്വല്ലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് ഞായറാഴ്ച തന്നെ പിടികൂടിയിരുന്നു. മോഷണസംഘത്തിനൊപ്പംപോയ ഇയാളെ വൈകീട്ട് ഏഴോടെ കോഴഞ്ചേരിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. മോഷണസംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ച് അവശനാക്കി കോഴഞ്ചേരിയില്‍ ഇറക്കിവിട്ടെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്.


15 ദിവസം മുന്‍പാണ് അക്ഷയ് ജ്വല്ലറിയില്‍ ജോലിക്കെത്തിയത്. ജ്വല്ലറിയിലെ സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌കും കവര്‍ച്ചസംഘം കൊണ്ടുപോയിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം കാത്തുകിടന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ആഡംബര വാഹനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടിരുന്നത്.

 

Latest News