നേപ്പാളിൽ മലവെള്ളപാച്ചിലും മണ്ണിടിച്ചിലും; 113 പേർ മരിച്ചു

കാഠ്‌മണ്ഡു- തെക്കൻ കാഠ്‌മണ്ഡുവിലുണ്ടായ ശക്തമായ ജല പ്രളയത്തിലും മണ്ണിടിച്ചിലിലും 113 പേര്‍ മരണപ്പെട്ടു. 38 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായി തുടരുന്ന മണ്‍സൂണ്‍ മഴ നേപ്പാളില്‍ വ്യാപക നാശനഷ്ടമാണ് വരുത്തിയത്. രാജ്യത്തെ 77 ജില്ലകളില്‍ 67 ലും ജല പ്രളയം ബാധിച്ചു. സര്‍ക്കാര്‍ പോലീസിനെയും സൈന്യത്തേയും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രാജ്യം നേരിടുന്ന ദുരന്തത്തില്‍ നിന്നും കരകയറാന്‍ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. 113 പേർ മരിക്കുകയും 67 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Latest News