Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉന്നാവോ പീഡനക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; അമ്മയും അഭിഭാഷകനും കൊല്ലപ്പെട്ടു

റായ്ബറേലി- പ്രമാദമായ ഉന്നാവോ ലൈംഗീക പീഡനക്കസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കുട്ടിയുടെ അമ്മയും അഭിഭാഷകനും കൊല്ലപ്പെട്ടു. പെൺകുട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നൽകിയ പെൺകുട്ടി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.  
റായ്ബറേലിയിലെ ഫത്തേപുർ ജില്ലയിലാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ട്രക്ക് െ്രെഡവർ രക്ഷപ്പെട്ടതായും മഴയാണ് അപകട കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
ഇരയായ യുവതിയുടെ പിതാവ് നേരത്തെ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. മകളെ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാർ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ കുടുംബത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്കുമുന്നിൽ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുൽദീപ് സെൻഗാറിന്റെ സഹോദരൻ അതുൽ സെൻഗാറിന്റെ മർദ്ദനത്തെ തുടർന്ന് പിതാവ് പോലീസ് കസ്റ്റഡിയിൽവെച്ച് മരണപ്പെടുകയായിരുന്നു.
2017 ജൂൺ നാലിന്  എം.എൽ.എയുടെ വീട്ടിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.
 

Latest News