Sorry, you need to enable JavaScript to visit this website.

അടൂരും രേവതിയുമടക്കം 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഹരജി

പാട്‌ന- ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച 49 ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ കോടതിയില്‍ ഹരജി.
രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തിയെന്ന് ആരോപിക്കുന്ന ഹരജിയില്‍  പ്രധാനമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കത്താണിതെന്ന് കുറ്റപ്പെടുത്തി.  
സുധീര്‍കുമാര്‍ ഓജ എന്നയാളാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. കത്തില്‍ ഒപ്പിട്ട 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന ആള്‍ക്കൂട്ട ആക്രമണമടക്കം രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളില്‍ ശ്രദ്ധ പതിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അപര്‍ണാ സെന്‍, രേവതി തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിരുന്നു.

 

Latest News