മഞ്ചേരി പുളിയംപറമ്പ് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- മഞ്ചേരി മഞ്ഞപ്പെറ്റ  പുളിയംപറമ്പ്  സ്വദേശി   വാല്‍മണ്ണില്‍  സക്കീര്‍ (43)
ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൗസ് ഡ്രൈവറായ ഇദ്ദേഹം റിയാദില്‍നിന്ന് സ്‌പോണ്‍സറോടൊപ്പം ജിദ്ദയില്‍ എത്തിയതായിരുന്നു.  ഹയ്യ സാത്തിയിലെ റൂമില്‍ വെച്ചായിരുന്നു മരണം.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകിട്ട് റൂവൈസ  മഖ്ബറയില്‍  മറവു ചെയ്തു.  മാതാവ്: കദിയുമ്മ. ഭാര്യ: ജമീല  മുട്ടിപ്പാലം.  മക്കള്‍:  മുഹമ്മദ്  ഇര്‍ഫാന്‍,  ഫിദാ ഫാത്തിമ.
കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി മുഹമ്മദ്കുട്ടി  പാണ്ടിക്കാട്,  മാനു  മുത്തലംങ്ങോട്ടില്‍,  സാബിരി കോയ, ഉബൈദ്  തച്ചുണ്ണി എന്നിവര്‍  നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഖബറടക്കത്തിനും നേതൃത്വം നല്‍കി.

 

Latest News