Sorry, you need to enable JavaScript to visit this website.

കനത്ത മഴ; വഴിയിൽ കുടുങ്ങിയ തീവണ്ടിയിൽനിന്ന് നിരവധി പേരെ രക്ഷിച്ചു

മുംബൈ- കനത്ത മഴയെ തുടർന്ന് വഴിയിൽ കുടുങ്ങിയ ട്രെയിനില്‍നിന്ന് മുന്നൂറോളം യാത്രക്കാരെ രക്ഷിച്ചു. യാത്രക്കാരെ രക്ഷിക്കാൻ ഹെലികോപ്റ്ററും ബോട്ടുമായി രക്ഷാപ്രവർത്തകർ രംഗത്തുണ്ട് മുംബൈയിൽനിന്നും അറുപത് കിലോമീറ്റർ അകലെ താനെ ജില്ലയിലെ വൻങ്കാണിയിൽ കുടുങ്ങിയ മുംബൈ കോലാപുർ മഹാലക്ഷ്മി ട്രെയിനിൽ 700-ലേറെ യാത്രക്കാരുണ്ട്. ഇവരെ രക്ഷിക്കാനാണ് ഹെലികോപ്റ്ററുകളും ബോട്ടും ഏർപ്പെടുത്തിയത്. യാത്രക്കാരോട് പുറത്തിറങ്ങരുതെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പുറത്ത് അപകടരമാം വിധം വെള്ളം ഉയർന്നിരിക്കുന്നുവെന്ന് റെയിൽവേ വ്യക്തമാക്കി. 

Latest News