Sorry, you need to enable JavaScript to visit this website.

കനത്ത മഴ; ട്രെയിൻ വെള്ളത്തിൽ പെട്ടു, 700 പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാ പ്രവർത്തനം ഊർജ്ജിതം

മുംബൈ- മുംബൈയിൽ തുടരുന്ന കനത്ത മഴയിൽ വഴിയിൽ കുടുങ്ങിയ ട്രെയിനിൽ നിന്നും 700 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്. മഹാലക്ഷ്‌മി എക്സ്പ്രസ്സ് ആണ് ബദ്‌ലാപൂർ-വങ്കണി സ്റേഷനുകൾക്കിടയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയത്. ഇതോടെ ഗത്യന്തരമില്ലാതെ ദുരന്ത നിവാരണ സേനയുടെ സഹായം തേടുകയായിരുന്നു. ട്രെയിൻ കുടുങ്ങിയ സ്ഥലത്തെത്തിയ ദേശീയ സുരക്ഷാ സേന ട്രെയിനിനകത്ത് നിന്നും മുഴുവൻ പേരെയും രക്ഷപ്പെടുതാനുള്ള ശ്രമം തുടരുന്നതായി താനെ ജില്ലാ കളക്ടർ രാജേഷ് നർവെകർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനനത്തിനായി ഹെലികൊപ്റ്ററുകളുടെയും സഹായം തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ട്രെയിൻ കുടുങ്ങിയതറിഞ്ഞു  സംഭവസ്ഥലത്ത് കുതിച്ചെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. താത്കാലികാശ്വാസത്യായി യാത്രക്കാർക്കാവശ്യമായ കുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്‌തു. വെള്ളിയാഴ്ച്ച മുതൽ കനത്ത മഴയാണ് മുംബൈയിൽ തുടരുന്നത്. നഗരത്തിലെ ഗതാഗത സംവിധാനം പൂർണമായും നിലച്ചു. വ്യോമ ഗതാതവും ഏറെ പ്രയാസത്തിലാണ്. 

Latest News