ദമാം പ്രിന്‍സ് മിത്അബ് റോഡ് അടക്കുന്നു

ദമാം- മേല്‍പാലം നിര്‍മിക്കുന്നതിനു വേണ്ടി പ്രിന്‍സ് മിത്അബ് റോഡ് ശനിയാഴ്ച മുതല്‍ അടക്കുമെന്ന് നഗരസഭയും ട്രാഫിക് ഡയറക്ടറേറ്റും അറിയിച്ചു. പ്രിന്‍സ് മിത്അബ് റോഡും റെയില്‍പാതയും സന്ധിക്കുന്ന ലെവല്‍ ക്രോസിംഗില്‍ മേല്‍പാലം നിര്‍മിക്കുന്നതിനാണ് പദ്ധതി. പ്രിന്‍സ് മിത്അബ് റോഡില്‍ വര്‍ധിച്ചുവരുന്ന ഗതാഗതത്തിരക്ക് കണക്കിലെടുത്താണ് ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുന്നതെന്ന് അശ്ശര്‍ഖിയ നഗരസഭാ വക്താവ് മുഹമ്മദ് അല്‍സുഫ്‌യാന്‍ പറഞ്ഞു. 24 മാസമാണ് ഓവര്‍ബ്രിഡ്ജ് നിര്‍മാണ കരാര്‍ കാലാവധി.
 

Latest News