യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

ഇരിട്ടി- വിവാഹ വാഗ്ദാനം നൽകി യുവതിയെ റിസോർട്ടിൽ കൊണ്ടുപോയി പീഢിപ്പിച്ച സംഭവത്തിൽ  യുവാവ് അറസ്റ്റിൽ. ശ്രീകണ്ഠപുരം സ്വദേശി പുത്തൻ പറമ്പിൽ ഷിജു (28) വനെയാണ് കേളകം പോലീസ് അറസ്റ്റു ചെയ്തത്. 
അടക്കാത്തോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന ഷിജു, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ 23 കാരിയെയാണ് വവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പോലീസ് കേസെടുത്തിനെത്തുടർന്ന് യുവാവ് ഒളിവലായിരുന്നു. ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കഴിഞ്ഞ രാത്രി അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാന്റ് ചെയ്തു
 

Latest News