Sorry, you need to enable JavaScript to visit this website.

റിയാദ് എയർപോർട്ടിൽ പുതിയ ടെർമിനൽ നിർമിക്കുന്നു

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ പുതിയ ടെർമിനൽ നിർമിക്കുന്നതിനെക്കുറിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പഠിക്കുന്നു. ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട തന്ത്രവും പ്ലാനുകളും തയാറാക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷൻ നേടുന്നതിന് എൻജിനീയറിംഗ് കമ്പനികളിൽനിന്നും ഓഫീസുകളിൽനിന്നും അതോറിറ്റി അപേക്ഷകൾ ക്ഷണിച്ചു. 
വർഷങ്ങൾക്കു മുമ്പ് അംഗീകരിച്ച റിയാദ് എയർപോർട്ട് വികസന പദ്ധതിയിൽ ആറാമത്തെ ടെർമിനൽ ഉൾപ്പെടുത്തിയിരുന്നില്ല. മൂന്നു ഘട്ടമായി നടപ്പാക്കുന്ന വികസന പദ്ധതിയാണ് നേരത്തെ അംഗീകരിച്ചത്. ഇതിൽ ആദ്യ ഘട്ടത്തിൽ അഞ്ചാമത്തെ ടെർമിനൽ നിർമാണമാണ് ലക്ഷ്യമിട്ടത്. ഈ ഘട്ടം പൂർത്തിയായി അഞ്ചാം ടെർമിനൽ പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ ഘട്ടത്തിൽ മൂന്നും നാലും ടെർമിനലുകളുടെ നവീകരണവും പരസ്പരം ലയിപ്പിക്കലുമാണ് ലക്ഷ്യമിട്ടത്. പദ്ധതി ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ഒന്നും രണ്ടും ടെർമിനലുകളുടെ നവീകരണവും പരസ്പര ലയിപ്പിക്കലുമാണ് മൂന്നാം ഘട്ട വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

 

Latest News