Sorry, you need to enable JavaScript to visit this website.

കുരുമുളകിന് പകരം മീൻ വറുത്തതിൽ ചേർത്തത് എലിവിഷം; മലയാളി ദമ്പതികൾ ആശുപത്രിയിൽ

പാല- കുരുമുളക് പൊടിയാണെന്ന് വിചാരിച്ച് മീൻ പൊരിക്കുന്നതിൽ എലിവിഷമിട്ട് കഴിച്ച ദമ്പതികൾ ആശുപത്രിയിൽ. പാചകത്തിനിടെ വൈദ്യുതി മുടങ്ങിയതാണ് കുരുമുളക് പൊടിയും എലിവിഷവും മാറിപ്പോകാൻ കാരണമായത്.  ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് യുവദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മീനച്ചിൽ വട്ടക്കുന്നേൽ ജസ്റ്റിൻ, ഭാര്യ ശാലിനി എന്നിവരെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുക്കളയിൽ മീൻ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയെന്നും ആ സമയത്ത് കുരുമുളക് പൊടിയാണെന്നു കരുതി എലിവിഷം ചേർത്തു പോയതാണെന്നും ദമ്പതികൾ പറയുന്നു. രാത്രിയിൽ ഭക്ഷണം കഴിച്ച സമയത്ത് ഇരുവരും ഛർദ്ദിക്കാൻ തുടങ്ങി. സംശയം തോന്നി അടുക്കളയിൽ പരിശോധിച്ചപ്പോഴാണ് എലിവിഷമാണ് മീനിൽ ചേർത്തതെന്ന് ഇരുവർക്കും മനസിലായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ അപകടം ഒഴിവായി. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
 

Latest News