ഭോപാൽ- കോൺഗ്രസിലേക്ക് തിരിച്ചു പോകുമെന്ന വാർത്തകൾ അസത്യമാണെന്നും താൻ ബി ജെ പിയിൽ തന്നെയാണെന്നും മധ്യപ്രദേശിലെ ബി ജെ പി എം എൽ എ സഞ്ജയ് സത്യേന്ദ്ര പഥക്. കഴിഞ്ഞ ബുധനാഴ്ച്ച ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെ മധ്യപ്രദേശ് നിയമസഭയില്‍ രണ്ട് ബി ജെ പി എം എല്‍ എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ബി ജെ പി എം എല്‍ എ മാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്‌തിരുന്നത്. ഇവരോടൊപ്പം സഞ്ജയ് സത്യേന്ദ്ര പഥകും കോൺഗ്രസിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസിൽ ചേരുന്നുവെന്ന വാർത്തകൾക്ക് വിരാമമിട്ട് മുൻ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സഞ്ജയ് സത്യേന്ദ്ര പഥക് തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് എനിക്ക് കോൺഗ്രസ് നേതാക്കളുമായി ശക്തമായ ബന്ധമാണുള്ളത്. 28 ൽ 26 മന്ത്രിമാരും എന്റെ ഉറ്റ സുഹൃത്തുക്കളാണ്. പക്ഷെ ഞാൻ ബി ജെ പിയിൽ തന്നെയായിരിക്കുമെന്നും ബി ജെ പിയാണ് എന്റെ വീടെന്നും അദ്ദേഹം പറഞ്ഞു.
നാല് തവണ എം എൽ യായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സത്യേന്ദ്ര പഥക് സംസ്ഥാനത്തെ ഏറ്റവും കോടീശ്വരനായ എം എൽ എ കൂടിയാണ്. 216 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. ഇദ്ദേഹത്തിന്റെ പിതാവ് സത്യേന്ദ്ര പഥക് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്ര നേതാവായിരുന്നു. കോൺഗ്രസിലേക്ക് തിരിച്ചെത്താൻ മികച്ച ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും എന്റെ വീട് ബിജെപി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണ്ണാടകയിൽ ബിജെപി ഇടപെടലിനെ തുടർന്നു കോൺഗ്രസിന് ഭരണം പോയതിനു പിന്നാലെ മധ്യപ്രദേശിൽ ബിജെപി എം എൽ എ മാർ കോൺഗ്രസിനനുകൂലായി വോട്ടു ചെയ്‌തത് ബിജെപിയെ ഞെട്ടിച്ചിരുന്നു. അതിനുപിന്നാലെയാണ് സംസ്ഥാനത്തെ കോടീശ്വര എം എൽ എ കൂടിയായ സഞ്ജയ് സത്യേന്ദ്ര പഥക് കോൺഗ്രസിലേക്കെന്ന വാർത്തകൾ പുറത്ത് വന്നിരുന്നത്.