കൊണ്ടോട്ടി- കിടപ്പുമുറിയില്‍ കൈ ഞരമ്പ് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു. മൊറയൂര്‍ വാലഞ്ചേരി മണ്ണിങ്ങച്ചാലി പരേതനായ ഇദ്‌രീസിന്റെ ഭാര്യ അടുങ്ങുംപുറത്ത് ഖദീജ (60) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെ മകന്‍ ഇസ്മായീലാണ് മാതാവിനെ ഇടത് കൈയ്യിന്റെ ഞരമ്പ് മുറിഞ്ഞ നിലയില്‍ കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇസ്മായിലിനൊപ്പമാണ് ഖദീജ താമസിക്കുന്നത്. അസ്വാഭാവിക മരണത്തിന് കൊണ്ടോട്ടി പോലീസ് കേസെടുത്തു. മറ്റുമക്കള്‍: നൂര്‍ജഹാന്‍, സക്കീന, സമീറ, ജമീല. മരുമക്കള്‍: അബൂബക്കര്‍ (നെടിയിരുപ്പ്), മുഹമ്മദ ്(മൂന്നിയൂര്‍), മുസ്തഫ (കൊണ്ടോട്ടി), അസ്‌കര്‍ (എടവണ്ണ), അസ്‌ന ബീഗം (തറയിട്ടാല്‍).