Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ആപ്പിൾ  ഡീലർഷിപ്പുമായി പേടിഎം

ഇന്ത്യയിൽ ആപ്പിൾ ഉൽപന്നങ്ങളുടെ ഔദ്യോഗിക ഡീലർഷിപ്പുമായി പേടിഎം. ഇതിനായുള്ള കരാർ ആപ്പിളുമായി പേടിഎം ഒപ്പുവെച്ചു. ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഉൽപന്നങ്ങളുടെ വിൽപനക്കായി പാർട്ട്ണർഷിപ്പിലായിരിക്കും ഇനി ഇരു കമ്പനികളും പ്രവർത്തിക്കുക. ഇതോടെ പേടിഎം മാളിൽ ലിസ്റ്റു ചെയ്തിരുന്ന ആപ്പിൾ ഉൽപന്നങ്ങൾക്ക് അംഗീകൃത ടാഗ് ഉണ്ടാകും. ഐഫോൺ, ഐപാഡ്, കൂടാതെ, വിവിധ ആപ്പിൾ ഉൽപന്നങ്ങളും പേടിഎം മാളിൽ അംഗീകൃത പങ്കാളിത്തത്തിൽ വിറ്റഴിക്കപ്പെടും. ഇതോടെ പേടിഎം മാളിൽ മറ്റു കമ്പനികൾക്ക് ആപ്പിൾ ഉൽപന്നങ്ങൾ വിറ്റഴിക്കണമെങ്കിൽ ആപ്പിളിന്റെ അംഗീകാരം വേണ്ടിവരും. ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഉൽപന്നങ്ങളുടെ വിശ്വാസ്യത ഉയർത്തുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വിലക്കുറവും ലഭ്യമാകുമെന്ന് പേടിഎം അവകാശപ്പെടുന്നു.
ആപ്പിളിന്റെ പുതിയ ഉൽപന്നങ്ങൾ ഇന്ത്യയിൽ നേരിട്ടു വിറ്റഴിക്കുന്നതിനു ആപ്പിളുമായി പങ്കാളിയാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണെന്നു  പേടിഎം പത്രപ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ മൊബൈൽ ഫോൺ വിൽപന മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പനിയാണ് പേടിഎം മാൾ. ആപ്പിൾ ഉൽപന്നങ്ങൾക്ക് തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ അധിക കിഴിവുകൾ, മണി ബാക്ക് ഗാരണ്ടികൾ  എന്നിവ പോലുള്ള ഓഫറുകൾ നേടാനും  ഉപയോക്താക്കൾക്ക് സാധിക്കുമെന്നും പേടിഎം അറിയിച്ചു .

 

Latest News